വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി 80 ചോദ്യങ്ങളും ഉത്തരങ്ങളും


1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്ന വർഷം ?
   Ans. 2006

2. വാസ്കോഡ ഗാമ മൂന്നാം തവണ കേരളത്തിലെത്തിയ വർഷം ?
Ans. 1524

3. പറങ്കികൾ എന്ന പേരിലറിയപ്പെടുന്നവർ ?
Ans. പോർച്ചുഗീസുകാർ

4. ലോക വ്യദ്ധ ദിനമായി ആചരിക്കുന്നത് ?
Ans . ഒക്ടോബർ 1

5. ദിൻ ഇലാഹി എന്ന മതത്തിന്റെ കർത്താവ് ?
Ans. അക്ബർ ചക്രവർത്തി

6. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതെന്ന് ?
Ans. 1968

7. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?
Ans. മമ്മൂട്ടി

8. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ് ?
Ans.കർണാടക

9. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ?
Ans. വക്കം അബ്ദുൾ ഖാദർ മൗലവി

10. കേരളത്തിലെ രണ്ടാമത്തെ റേഡിയോ നിലയം ഏത് ?
Ans . കോഴിക്കോട്

11. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ചിത്രം ?
Ans. സ്വയംവരം

12. ഭാരതത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച മലയാളി ?
Ans. ടി.എൻ.ശേഷൻ

13. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ?
Ans. ഗോദാവരി

14. ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം ?
Ans. കാർബൺഡൈഓക്സൈഡ്

15. മൃദുവായ ലോഹം ഏത് ?
Ans. സോഡിയം

16. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ വർഷം ?
Ans. 1924

17. സൈലന്റ് വാലിയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ചത് ?
Ans. 1984

18. കോവിലൻ എന്ന നോവലിസ്റ്റിന്റെ യഥാത്ഥ പേര്?
Ans. വി.വി.അയ്യപ്പൻ

19. ഇന്ത്യയുടെ ദേശീയ ചിഹ്നം ?
Ans. സിംഹമുദ്ര

20. വോട്ടിങ് പ്രായം 21 വയസ്സിൽ നിന്ന് 18 വയസ്സായി കുറച്ച വർഷം ?
Ans.1989

21. ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി ?
Ans. സർദാർ പട്ടേൽ

22. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം കൊച്ചിയിൽ നടപ്പിലാക്കിയത്?
Ans. SBI

23. താഴെ പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി ?
Ans. ഇവയെല്ലാം

24. ഏതു കായൽ അറബിക്കടലുമായി യോജിക്കുന്ന സ്ഥലമാണ് നീണ്ടകര അഴി?
Ans. അഷ്ടമുടി

25. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എവിടെ സ്ഥിതി ചെയ്യുന്നു?
Ans. പാലോട്

26. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?
Ans. പമ്പ

27. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
Ans.പത്തനംതിട്ട

28. ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് ?
Ans.വെള്ളൂർ

29. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ?
Ans. മൂന്നാർ

30. ആദി ശങ്കരൻ ജനിച്ച സ്ഥലം?
Ans. കാലടി

31. കേരളത്തിലെ പ്രധാന ആന പരിശീലന കേന്ദ്രം?
Ans. കോടനാട്

32. മലബാർ കലാപം നടന്ന വർഷം?
Ans.1921

33. ഉരുക്കളുടെ നിർമ്മാണത്തിനു പ്രസിദ്ധമായ സ്ഥലം ?
Ans. ബേപ്പൂർ

35. കർണാടകത്തിലേയ്ക്ക് ഒഴുകുന്ന നദിയാണ് ?
Ans. കബനി

34. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ ഇരുമ്പു നിക്ഷേപമുള്ളത് ?
Ans. കോഴിക്കോട്

36. കുറിച്യ ലഹളയിൽ (1812) അവരോടൊപ്പം സഹകരിച്ച മറ്റൊരാദിവാസി വിഭാഗം?
Anട. കുറുമ്പർ

37. കേരളത്തിൽ ഏറ്റവുമൊടുവിൽ രൂപീകരിച്ച ജില്ല ?
Ans. കാസർഗോഡ്

38. രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി കാർട്ടൂണിസ്റ്റ് ?
Ans. അബു എബ്രഹാം

39. കെ.എസ്.ആർ.ടി.സി സ്ഥാപിക്കപ്പെട്ട വർഷം?
Ans. 1965

40. തമിഴ്നാട്ടിലുത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന കേരളത്തിലെ പ്രധാന നദി?
Ans. ഭാരതപ്പുഴ

41. ജനസംഖ്യാ നിയന്ത്രണമാരംഭിച്ച ആദ്യ ഏഷ്യൻ രാജ്യം ?
Ans. ഇന്ത്യ

42. ഏതു രാജ്യക്കാരാണ് വെടിമരുന്ന് കണ്ടു പിടിച്ചത് ?
Ans . ചൈന

43. ഏഷ്യൻ ഗെയിംസിനു വേദിയായ ആദ്യ ഗൾഫ് രാഷ്ട്രം ?
Ans. ഖത്തർ

44. മൂന്നു സമുദ്രങ്ങളുമായി തീരം പങ്കിടുന്ന രാജ്യം ?
Ans. കാനഡ

45. ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?
Ans. പീനിയൽ ഗ്രന്ഥി

46. മാംസ്യത്തിലെ അടിസ്ഥാന ഘടകം ?
Ans. അമിനോ ആസിഡ്

47. ജോഗി എന്ന കഥാപാത്രം വരുന്ന ചെറുകഥ ?
Ans. കാവൽ

48. ജീവിതപ്പാത എന്ന ആത്മകഥ രചിച്ചത് ?
Ans. ചെറുകാട്

49. ജീവന്റെ കയ്യൊപ്പ് എന്ന വിമർശന കൃതി രചിച്ചത് ?
Ans. ആഷാമേനോൻ

50. തൂവാനത്തുമ്പികൾ എന്ന സിനിമയ്ക്ക് ആധാരമായ നോവൽ?
Ans. ഉദകപ്പോള

51. ആർ.കെ.നാരായണന്റെ കൃതി ആധാരമാക്കി നിർമ്മിച്ച ഹിന്ദി ചിത്രം ?
Ans. ഗൈഡ്

52. ആദ്യമായി മങ്കേഷ്കർ അവാർഡ് നേടിയത് ?
Ans. നൗഷാദ്

53. ഇന്ത്യയിൽ എവിടെയാണ് അമർ ജ്യോതി തെളിയിച്ചിരിക്കുന്നത് ?
Ans. ജാലിയൻ വാലാബാഗ്

54. നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനിച്ചതെവിടെ ?
Ans. കട്ടക്ക്

55. ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യത്തെ മലയാളി വനിത ?
Anട. എം.ഡി.വത്സമ്മ

56. ഭിലായ് ഉരുക്കു നിർമ്മാണശാല എവിടെയാണ്?
Ans. ഛത്തീസ്ഗഡ്

57. കേരളത്തിൽ ലോട്ടറി തുടങ്ങിയ വർഷം ?
Ans. 1967

58. ദക്ഷിണ കുംഭ മേള എന്നറിയപ്പെടുന്നത് ?
Ans. ശബരിമല മകരവിളക്ക്

59. നാറ്റ്പാക് എന്ന സ്ഥാപനം ഏതു മേഖലയിലെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കാണ് മേൽനോട്ടം വഹിക്കുന്നത് ?
Ans. ഗതാഗതം

60. ശരീരത്തിലെ മാസ്റ്റർ ഗ്രന്ഥി എതാണ്?
Ans. പിറ്റ്യൂറ്ററി

61. വഴിയോരം പദ്ധതി ഏതു മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ്?
Ans. വിനോദ സഞ്ചാരം

62. കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല?
Ans. കാസർഗോഡ്

63. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത്?
Ans. യുറാനസ്

64. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര് ?
Ans. ജവഹർലാൽ നെഹ്റു

65. ഏറ്റവും കൂടുതൽ ജല വൈദ്യുത പദ്ധതികളുള്ള കേരളത്തിലെ നദി?
Ans.പെരിയാർ

66. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം?
Anട. 1895

67. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
Ans. ത്വക്ക്

68. ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ?
Ans. പാക് കടലിടുക്ക്

69. കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ രാജ്യം?
Ans.റഷ്യ

70. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?
Ans. 65

71. ഉപ്പിന്റെ രാസ നാമം?
Ans. സോഡിയം ക്ലോറൈഡ്

72. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ലഭിക്കുന്ന സംസ്ഥാനം ?
Ans. കർണ്ണാടക

73. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിച്ച പത്രം ?
Ans. കേരള കൗമുദി

74. ദേശീയ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ച വർഷം?
Ans. 1993

75. വിവരാവകാശ നിയമമനുസരിച്ച് വിവരങ്ങൾ നൽകേണ്ട സമയ പരിധി ?
Ans. 30 ദിവസം

76. ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ഉയർത്തിയത് ?
Ans. ചെങ്കോട്ടയിൽ

77. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ ശാല എവിടെ സ്ഥിതി ചെയ്യുന്നു ?
Ans. ഹൂബ്ലി

78. വി.ടി. ഭട്ടതിരിപ്പാടിന്റെ ആത്മകഥ എത്?
Ans. കണ്ണീരും കിനാവും

79. ബയോഗ്യാസിലെ പ്രധാന ഘടകം?
Ans.മീഥെയ്ൻ

80. അസ്കോർബിക് ആസിഡ് എന്ന പേരിൽ അറിയപ്പെടുന്ന വൈറ്റമിൻ ?
Ans. വൈറ്റമിൻ സി

Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍