കേരള ചരിത്രം ഉൾപ്പെടുത്തി 70 ചോദ്യങ്ങളും ഉത്തരങ്ങളും


1.  കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് ?
കടമ്മനിട്ട രാമകൃഷ്ണൻ

2.  കേരളത്തിൽ ആദ്യമായി സ്പീഡ് പോസ്റ്റ് സംവിധാനം നിലവിൽ വന്നതെവിടെ ?
എറണാകുളം

3.  പഴശ്ശിരാജയെ കേരളസിംഹം എന്നു വിശേഷിപ്പിച്ചത് ?
സർദാർ.കെ.എം. പണിക്കർ

4.  മാർത്താണ്ഡ വർമ്മ ഡച്ചുകാരെ തോൽപിച്ച യുദ്ധം ?
കുളച്ചൽ ( 1741)

5.  അയ്യങ്കാളിയെ പുലയ രാജാവ് എന്നു വിശേഷിപ്പിച്ചത് ?
ഗാന്ധിജി

6.  മലബാർ മാന്വൽ രചിച്ചത് ?
വില്യം ലോഗൻ

7.  മലബാർ കലാപത്തിനു ശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത് ?
ആലി മുസലിയാർ

8.  മുകുന്ദമാല രചിച്ചത് ?
കുലശേഖര ആഴ്വാർ

9.  കേരളത്തിൽ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി ?
1996 ഓഗസ്റ്റ് 17

10.  അതുലൻ ആരുടെ സദസ്യനായിരുന്നു ?
വല്ലഭൻ രണ്ടാമൻ

11.  ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ് ?
ധർമ രാജാവ്

12.  ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി ?
സി.അച്യുതമേനോൻ

13.  കേരളത്തിലെ ആദ്യത്തെ പ്രസ്സ് കോട്ടയത്ത് സ്ഥാപിച്ചത് ?
ബെഞ്ചമിൻ ബെയ്ലി ( 1821 )

14.  ഇന്ത്യയിൽ കടൽമാർഗ്ഗം വന്ന ആദ്യത്തെ വിദേശികൾ ?
അറബികൾ

15.  പട്ടിണി ജാഥ നയിച്ചത് ?
എ.കെ.ഗോപാലൻ

16.  രണ്ടാം ബർറോളിയെന്നറിയപ്പെട്ട സ്ഥലം ?
പയ്യന്നൂർ

17.  പട്ടം താണുപിള്ള രൂപവൽക്കരിച്ച പാർട്ടി ?
ഡെമ്മോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി

18.  പള്ളിപ്പുറം കോട്ടയ്ക്ക് പോർച്ചുഗീസുകാർ നല്കിയ പേര് ?
മാനുവൽ കോട്ട

19.  പുന്നപ്ര വയലാർ സമരത്തിനു കാരണം ?
അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം

20.  കേരളത്തിലെ ആദ്യത്തെ രാസവള നിർമ്മാണ ശാല ?
എഫ് എ സി ടി

21.  കേരള പബ്ലിക് സർവ്വീസ് കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ?
വി.കെ.വേലായുധൻ

22.  പത്തനംതിട്ട ജില്ലയുടെ രൂപവൽക്കരണത്തിന് മുൻകൈയെടുത്തയാൾ ?
കെ.കെ.നായർ

23.  പാലക്കാടു കോട്ട നിർമ്മിച്ചത് ?
ഹൈദരലി

24.  പ്രാചീന കാലത്ത് മുസിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖം ?
കൊടുങ്ങല്ലൂർ

25.  ബ്രട്ടീഷ് ഭരണകാലത്തു മലബാർ ജില്ലയുടെ ആസ്ഥാനമായിരുന്നത് ?
കോഴിക്കോട്

26.  1930 ൽ കേരള കലാമണ്ഡലം സ്ഥാപിച്ചത് ?
വള്ളത്തോൾ നാരായണ മേനോൻ

27.  മലയാളി സഭ രൂപവൽക്കരിച്ചത് ?
സി. കൃഷ്ണപിള്ള

28.  കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമ സഭ ?
നാലാം നിയമസഭ (1970 - 77 )

29.  തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി ?
റാണി ഗൗരി ലക്ഷ്മി ഭായി

30.  പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രട്ടീഷ് സബ് കളക്ടർ ?
തോമസ് ഹാർവേ ബാബർ

31.  മലബാർ കലാപം അരങ്ങേറിയ താലൂക്ക് ?
ഏറനാട്

32.  കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം ?
പുന്നപ്ര - വയലാർ സമരം

33.  ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട ?
പള്ളിപ്പുറം കോട്ട ( വൈപ്പിൻ കോട്ട )

34.  രാജാ കേശവദാസന്റെ പട്ടണമെന്നറിയപ്പെടുന്ന സ്ഥലം ?
ആലപ്പുഴ

35.  ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം ?
ആയിരം തെങ്ങ് ( കൊല്ലം )

36.  ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര നഗരം ?
കോട്ടയം

37.  ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷര ജില്ല ?
എറണാകുളം

38.  കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവ ഗ്രാമം ?
ഉടുമ്പന്നൂർ ( ഇടുക്കി )

39.  തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാംഗം ?
മേരി പുന്നൻ ലൂക്കോസ്

40.  കയ്യൂർ സമരം നടന്ന ജില്ല ?
കാസർഗോഡ്

41.  കേരളീയ മാതൃകയിൽ യൂറോപ്യൻമാർ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ മന്ദിരം ?
മട്ടാഞ്ചേരി കൊട്ടാരം

42.  കശുവണ്ടി ഇന്ത്യയിൽ കൊണ്ടു വന്നത് ?
പോർച്ചുഗീസുകാർ

43. വാഗൺ ട്രാജഡി ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മലബാർ കലാപം

44.  കേരളത്തെ ആദ്യമായി മലബാർ എന്നു വിളിച്ചത് ?
അൽ ബെറൂണി

45.  ശാരദാ ബുക് ഡിപ്പോ സ്ഥാപിച്ചത് ?
കുമാരനാശാൻ

46.  കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം ?
കിള്ളിക്കുറിശ്ശി മംഗലം

47.  ശങ്കരാചാര്യർ പ്രചരിപ്പിച്ച തന്ത്ര്യം ?
അദ്വൈതം

48.  കുഞ്ഞാലി മരയ്ക്കാരെ വധിച്ചത്?
പോർച്ചുഗീസുകാർ

49.  കേരളം സന്ദർശിച്ച റഷ്യൻ സഞ്ചാരി ?
അതനേഷ്യൻ നികിതിൻ

50.  വാസ്കോഡ ഗാമ കോഴിക്കോട്ടെത്തിയ കപ്പൽ ?
സാവോ ഗബ്രിയേൽ

51.  അമ്പലപ്പുഴയുടെ പഴയ പേര് ?
ചെമ്പകശ്ശേരി

52.  ചാത്തൻകോത എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നത് ?
വള്ളുവനാട് രാജാവ്

53.  സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ?
അയ്യൻകാളി

54.  സാമൂതിരിയുടെ നാവിക സേനാ മേധാവി ?
കുഞ്ഞാലി മരയ്ക്കാർ

55.  അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ?
വൈക്കം സത്യഗ്രഹം

56.  തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ?
സി.പി.രാമസ്വാമി അയ്യർ

57.  സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ ?
പി.രാജഗോപാലാചാരി

58.  സുൽത്താൻ ബത്തേരിയുടെ പഴയ പേര് ?
ഗണപതി വട്ടം

59.  ഇന്ത്യയിലെ ആദ്യത്തെ റബർ ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ?
തിരുവനന്തപുരം

60.  കൊച്ചിയിലെ അവസാനത്തെ ദിവാൻ?
സി.പി.കരുണാകരമേനോൻ

61.  ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വർഗം ?
ചോലനാക്കൻമാർ

62.  കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എവിടെയാണ് പ്രവർത്തനമാരംഭിച്ചത് ?
ആലപ്പുഴ (1857 )

63.  കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് ?
ജോസ് ചാക്കോ പെരിയപ്പുറം

64.  കേരളത്തിലെ ആദ്യ സ്പീഡ് പോസ്റ്റ് സെന്റർ ?
എറണാകുളം

65.  വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി ?
രാജശേഖര വർമ്മ

66.  കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ സ്ഥാപിച്ചത് എവിടെ ?
തിരുവനന്തപുരം

67.  ഏതു സ്ഥലത്തിന്റെ പഴയ പേരാണ് വെങ്കട കോട്ട ?
കോട്ടയ്ക്കൽ

68. വാസ്കോഡ ഗാമ ഇന്ത്യയിലേക്കു പുറപ്പെട്ട പോർച്ചുഗൽ തുറമുഖം ?
ബേലം

69.  കൊച്ചിയിലെ ഡച്ചു കൊട്ടാരം നിർമ്മിച്ചത് ?
പോർച്ചുഗീസുകാർ

70.  കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യത്തെ സെമിനാരി ?
വാരാപ്പുഴ

Comments

Popular posts from this blog

അപരനാമങ്ങൾ

മലയാളത്തിലെ ചില പ്രമുഖ ആത്മകഥകൾ

കേരളത്തിലെ പ്രധാന കായലുകള്‍