എക്സാം നമ്പർ 4 എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും
Exam no :4
1. ടാനിൻ ഏതു വ്യവസായത്തിൽ നിന്നു ലഭിക്കുന്ന ഉൽപന്നമാണ് ?
Ans. കശുവണ്ടി
2. കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ്പ്രശസ്തനായത് ?
Ans. വേഷം
3. ഇന്ത്യൻ സ്പോർട്സിലെ ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്നതാര് ?
Ans.പി.ടി.ഉഷ
4. ലോക്സഭയിലേയ്ക്ക് ഒരു പ്രതിനിധിയെ മാത്രം
അയയ്ക്കാൻ കഴിയുന്ന ഇന്ത്യൻ
സംസ്ഥാനങ്ങളുടെ എണ്ണം ?
Ans.3
5. ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന
അയൽ രാജ്യം?
Ans. ശ്രീലങ്ക
6. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ
ആര്യഭട്ട വിക്ഷേപിച്ച വർഷം ?
Ans. 1975
7. വാഗൺ ട്രാജഡി യിൽ മരിച്ച ഭടൻമാർ
ഏതു സമരത്തിൽ പങ്കെടുത്തവരാണ് ?
Ans. ഖിലാഫത്ത്
8. കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള ജല വൈദ്യുത പദ്ധതി ?
Ans. മീൻവല്ലം
9. മലപ്പുറം ജില്ലയിൽ വരുന്ന
മത്സ്യ ബന്ധന തുറമുഖം ?
Ans. പൊന്നാനി
10. താഴെ പറയുന്നവയിൽ പാലക്കാട്
ജില്ലയിലൂടെ ഒഴുകുന്ന നദി ?
Ans. ഭവാനി
11. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന
വന്യ ജീവി സങ്കേതം ?
Ans. ചെന്തുരുണി
12. കുള്ളൻ ഗ്രഹം എന്നറിയപ്പെടുന്ന
പ്ലൂട്ടേയ്ക്കു ഗ്രഹ പദവി നഷ്ട്ടപ്പെട്ടത്
ഏതു വർഷം ?
Ans. 2006
13. ഭൂമിയുടേതിനു സമാനമായ
ദിനരാത്രങ്ങൾ ഉള്ളത് ?
Ans. ചൊവ്വ
14. മുഴുവൻ പ്രവഞ്ചവും എന്റെ ജൻമനാടാണ് -
ആരുടെ വാക്കുകളാണിവ ?
Ans. കൽപ്പന ചൗള
15. സമ്പൂർണ്ണ വിപ്ലവം എന്ന ആശയത്തിന്റെ
ഉപജ്ഞാതാവ് ?
Ans. ജയപ്രകാശ് നാരായണൻ
16. കേരളത്തിൽ ഗവർണർ
സ്ഥാനത്തിരുന്ന ഏക മലയാളി ?
Ans. വി.വിശ്വനാഥൻ
17. ഇന്ത്യയിലെ ഭൂരഹിതരില്ലാത്ത
ആദ്യ ജില്ല ?
Ans. കണ്ണൂർ
18. ബാലവേല നിരോധിക്കുന്ന
ഭരണഘടനാ വകുപ്പ് ?
Ans. 24
19. ബുദ്ധ ചരിത്രം എന്ന കൃതിയുടെ
കർത്താവ് ?
Ans. അശ്വഘോഷൻ
20. ജന സാന്ദ്രതയിൽ സംസ്ഥാനങ്ങൾക്കിടയിൽ
കേരളത്തിന്റെ സ്ഥാനം ?
Ans. 3
21. ചെറിയ വൈദ്യുത പ്രവാഹവും
അളക്കാൻ കഴിയുന്ന ഉപകരണം ?
Ans. ഗാൽവനോ സ്കോപ്പ്
22. വിയർപ്പിലെ ഏതു ഘടകമാണ് കൊതുകുകളെ
ആകർഷിക്കുന്നത് ?
Ans. ലാക്ടിക് അമ്ലം
23. ജി.എസ്.ടി പ്രകാരമുള്ള ഏറ്റവുമുയർന്ന
നികുതി സ്ലാബ് എത്ര ശതമാനമാണ് ?
Ans. 28
24. ബാലാവകാശ സംരക്ഷണ കമ്മിഷൻ
നിലവിൽ വന്നതെന്ന് ?
Ans. 2007
25. കേരളത്തിലെ ഏറ്റവും വലിയ
ഭൂവിഭാഗം ഏത് ?
Ans. മലനാട്
26. കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക്
ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് ?
Ans. 2
27. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്നത് ?
Anട. മരാസ്മസ്
28. ഇന്ത്യൻ സിവിൽ സർവ്വീസ് പരിശീലന കേന്ദ്രം
എവിടെ സ്ഥിതി ചെയ്യുന്നു ?
Ans. മസൂറി
29. ജിപ്സത്തിന്റെ രാസ നാമം ?
Ans. കാൽസ്യം സൾഫേറ്റ്
30. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ
കവാടം എന്നറിയപ്പെടുന്നത് ?
Ans. അസം
31. കേരളത്തിലെ ആദ്യത്തെ പുക
രഹിത ഗ്രാമം ?
Ans. പനമരം
32. റിപ്പബ്ലിക്ക് ദിനത്തിൽ രൂപം കൊണ്ട ജില്ല ?
Anട. ഇടുക്കി
33. മഹാനദിയുടെ ഉദ്ഭവസ്ഥാനം ?
Ans. സിഹാവകുന്നുകൾ
34. പ്ലാസി യുദ്ധം നടന്ന വർഷം ?
Ans. 1757
35. ഇന്ത്യയുടെ ഹ്യദയം എന്നറിയപ്പെടുന്ന
സംസ്ഥാനം ?
Ans. മധ്യപ്രദേശ്
36. ഹോസ്ദുർഗ് കോട്ട ഏത് ജില്ലയിൽ ?
Ans. കാസർഗോഡ്
37. ഇറാന്റെ പഴയ പേര് ?
Ans. പേർഷ്യ
38. അരങ്ങു കാണാത്ത നടൻ എന്ന
കൃതി എഴുതിയത് ?
Ans. തിക്കോടിയൻ
39. ഏതു വാതകമാണ് ചാണകത്തിൽ
നിന്ന് ലഭിക്കുന്നത് ?
Ans. മീഥൈൻ
40. തടാകങ്ങളെക്കുറിച്ചുള്ള പഠനം ?
Ans. ലിംനോളജി
41. കാന്തൻപാറ വെള്ളച്ചാട്ടം ഏതു
ജില്ലയിലാണ് ?
Ans. വയനാട്
42. മഴവില്ലുകളുടെ നാട്
എന്നറിയപ്പെടുന്നത് ?
Ans. ഹവായ്
43. ഫംഗസുകളെക്കുറിച്ചുള്ള
പഠനം ?
Ans. മൈക്കോളജി
44. കരിമ്പിന്റെ ശാസ്ത്രീയ
നാമം ?
Ans. സക്കാരം ഒഫിനി
45. ബിലൂബിറിൻ ടെസ്റ്റ് ഏതുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
Ans. മഞ്ഞപ്പിത്തം
46. അഷ്ടപ്രധാൻ എന്നറിയപ്പെടുന്നത്
ആരുടെ മന്ത്രിസഭയായിരുന്നു ?
Ans. ശിവജി
47. ഏറ്റവും ചൂടു കൂടിയ ഗ്രഹം ?
Ans. ശുക്രൻ
48. മഹേന്ദ്രഗിരി കൊടുമുടി ഏതു
സംസ്ഥാനത്താണ് ?
Ans. തമിഴ്നാട്
49. ലോകത്തിലെ ആദ്യ കാലാവസ്ഥാ
ഉപഗ്രഹം ?
Ans. ടൈറോസ്
50. അഞ്ചാം പനിക്കു കാരണമായത് ?
Ans.റൂബിയോള വൈറസ്
51. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണയിച്ചതാര് ?
Ans. ഇറാസ് തോസ്തനീസ്
52. പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്ന ഫലം ?
Ans. എത്തപ്പഴം
53. മഷിയുണ്ടാക്കാനുപയോഗിക്കുന്ന രാസ പദാർഥമേത് ?
Ans. ഫെറസ് സൾഫേറ്റ്
54. ക്ലോറോഫോം കണ്ടെത്തിയതാര് ?
Ans. ജെയിംസ് സിംപ്സൺ
55. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവം കാണിക്കുന്ന ജീവിയാണ് ?
Ans. യൂഗ്ലീനാ
56. ലബോറട്ടറിയിൽ നിർമ്മിച്ച ആദ്യത്തെ ജീവകമാണ് ?
Ans. ജീവകം C
57. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ ചിത്രം ?
Ans. മാർത്താണ്ഡവർമ്മ
58. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി ?
Ans. ആഞ്ഞിലി
59. ഏറ്റവും സാന്ദ്രത കൂടിയ വാതകം ?
Ans. റഡോൺ
60. ഇന്ത്യയിൽ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് ആരംഭിച്ച വർഷം ?
Ans. 1951
61. ഡൈനാമിറ്റ് കണ്ടു പിടിച്ചതാര് ?
Ans. ആൽഫ്രഡ് നോബൽ
62. കേരളത്തിലെ ഏറ്റവും വലിയ മൃഗം ?
Ans. ആന
63. നെപ്പോളിയൻ ജനിച്ച സ്ഥലം ?
Ans. കോഴ്സിക്ക
64. നേതാജി ദിനമായി ആചരിക്കുന്നത് ?
Ans. ജനുവരി 23
65. ഗാന്ധിജി പ്രസിദ്ധമായ ഉപ്പു സത്യാഗ്രഹം നടത്തിയ വർഷം ?
Ans. 1930
66. ഉപ്പ് ആരുടെ കൃതിയാണ് ?
Ans. ഒ.എൻ.വി
67. എഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത് ?
Ans. മുംബൈ
68. പ്രവഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ?
Ans. ഹൈഡ്രജൻ
69. ചെടികളുടെ വളർച്ച കണ്ടു പിടിക്കുന്ന ഉപകരണം ?
Ans. ക്രസ്കോ ഗ്രാഫ്
70. ഇന്ത്യയിലെ ധാതു നിക്ഷേപ സംസ്ഥാനം എന്നറിയപ്പെടുന്നത് ?
Ans. ജാർഖണ്ഡ്
71. ഒരു പാരമ്പര്യ രോഗം ഏതാണ് ?
Ans. ഡയബെറ്റിസ്
72. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാർ ഉള്ള ജില്ല ?
Ans. വയനാട്
73. HIV ആക്രമിക്കുന്ന ശരീര കോശം ?
Ans. ലിംഫോസൈറ്റ്
74. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷം ?
Ans. 2005 ജൂൺ 15
75. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് എത്ര വയസ്സ് തികഞ്ഞിരിക്കണം ?
Ans. 35
76. ഒച്ചിന് എത്ര കാലുകളുണ്ട് ?
Ans. ഒന്ന്
77. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടുനിന്നു ?
Ans. 18
78. താഴെപ്പറയുന്നവയിൽ മണ്ണെണ്ണയിൽ സൂക്ഷിച്ചുവയ്ക്കുന്നത് ഏത് ?
Ans. സോഡിയം
79. നാണയങ്ങളെക്കുറിച്ചുള്ള പഠനം ?
Ans. ന്യൂമിസ്മാറ്റിക്സ്
80. കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Ans. സിക്കിം
81. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏതു രാജ്യത്തിന്റേതാണ് ?
Ans. ഡെൻമാർക്ക്
82. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ?
Ans. മാലി ദ്വീപ്
83. ഏറ്റവും കൂടുതൽ പ്രാവശ്യം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ആര് ?
Ans. മെറാർജി ദേശായി
84. ഹെപ്പറ്റോളജി ഏതു വിഷയവുമായി ബന്ധപ്പെട്ട പഠന ശാഖയാണ് ?
Ans. കരൾ
85. ശാന്തിവനം ആരുടെ അന്ത്യ വിശ്രമ സ്ഥലമാണ് ?
Ans. നെഹ്റു
86. കോശം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ?
Ans. റോബർട്ട് ഹുക്ക്
87. കാഴ്ചശക്തി ഏറ്റവും കുറഞ്ഞ പക്ഷി ഏത് ?
Ans. കിവി
88. ഖയാൽ ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് ?
Ans. രാജസ്ഥാൻ
89. രാജ്യ സഭയുടെ ആദ്യത്തെ ചെയർമാൻ ആര് ?
Ans. എസ്.രാധാകൃഷ്ണൻ
90. ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ചത് ആര് ?
Ans. അക്ബർ
91. പേപ്പർ കണ്ടു പിടിച്ചത് രാജ്യക്കാർ ?
Ans. ചൈനാക്കാർ
92. പടയണി എന്ന കലാരൂപം ഏതു ജില്ലയിലാണ് രൂപം കൊണ്ടത് ?
Ans. പത്തനംതിട്ട
93. വളർച്ചാ ഹോർമോൺ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?
Ans. പീയുഷ ഗ്രന്ഥി
94. ഖാജുറാവോ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെ ?
Ans. മധ്യപ്രദേശ്
95. ടൈഫോയ്ഡ് എന്ന രോഗം ബാധിക്കുന്ന ശരീര അവയവം ?
Ans. കുടൽ
96. കാക്കനാടൻ എന്ന തൂലികയിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
Ans. ജോർജ് വർഗ്ഗീസ്
97. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ?
Ans. മക് മോഹൻ രേഖ
98. ഭരത് അവാർഡ് നേടിയ ആദ്യ മലയാളി നടൻ ?
Ans പി.ജെ. ആന്റണി
99. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം ?
Ans. മണ്ണുത്തി
100. ബുക്കർ പ്രൈസ് നേടിയ ആദ്യ ഇന്ത്യാക്കാരി ?
Ans. അരുന്ധതി റോയ്
Comments
Post a Comment